Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mount Maunganui Test

വി​​ൻ​​ഡീ​​സ് പൊ​​രു​​തു​​ന്നു

മൗ​​ണ്ട് മൗം​​ഗ​​നി: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ മൂ​​ന്നാം ദി​​നം ഫോ​​ളോ ഓ​​ണ്‍ ഒ​​ഴി​​വാ​​ക്കി വെ​​സ്റ്റി​​ൻ​​ഡീ​​സ്. 224 പ​​ന്തു​​ക​​ളി​​ൽ നി​​ന്ന് 109 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന കാ​​വെം ഹോ​​ഡ്ജി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ ഫോ​​ളോ ഓ​​ണ്‍ ഭീ​​ഷ​​ണി​​യി​​ൽ നി​​ന്ന് ക​​ര​​ക​​യ​​റ്റി​​യ​​ത്.

ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 575/8 സ്കോ​​റി​​നെ​​തി​​രേ മൂ​​ന്നാം ദി​​നം ക​​ളി അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്പോ​​ൾ വി​​ൻ​​ഡീ​​സ് ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 381 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

ക​​രി​​യ​​റി​​ലെ ര​​ണ്ടാം ടെ​​സ്റ്റ് സെ​​ഞ്ചു​​റി നേ​​ടി​​യ ഹോ​​ഡ്ജ് ജ​​സ്റ്റി​​ൻ ഗ്രീ​​വ്സി​​നൊ​​പ്പം ചേ​​ർ​​ന്ന് നി​​ർ​​ണാ​​യ​​ക​​മാ​​യ 81 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ട് പ​​ടു​​ത്തു​​യ​​ർ​​ത്തി. ന്യൂ​​സി​​ല​​ൻ​​ഡ് നി​​ര​​യി​​ൽ സ്പി​​ന്ന​​ർ അ​​ജാ​​സ് പ​​ട്ടേ​​ൽ സ്വ​​ന്തം നാ​​ട്ടി​​ൽ ആ​​ദ്യ​​മാ​​യി ഒ​​രു ടെ​​സ്റ്റ് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ ദി​​നം കൂ​​ടി​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. പ​​ര​​ന്പ​​ര​​യി​​ൽ 1-0 ന് ​​പി​​ന്നി​​ലാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്.

ജോ​​ണ്‍ കാ​​ന്പെ​​ൽ (45), ബ്രാ​​ണ്ട​​ൻ കിം​​ഗ് (63) ഓ​​പ്പ​​ണിം​​ഗ് പാ​​ർ​​ട്ണ​​ർ​​ഷി​​പ്പി​​ൽ മി​​ക​​ച്ച തു​​ട​​ക്ക​​മാ​​ണ് വി​​ൻ​​ഡീ​​സി​​ന് ന​​ൽ​​കി​​യ​​ത്. നൂ​​റ്റി​​പ്പ​​തി​​നൊ​​ന്ന് റ​​ണ്‍​സി​​ലാ​​ണ് ആ​​ദ്യ വി​​ക്ക​​റ്റ് വി​​ൻ​​ഡീ​​സി​​ന് ന​​ഷ്ട​​മാ​​യ​​ത്. ടെ​​വി​​ൻ ഇം​​ല​​ച്ച് (27), അ​​ലി​​ക് അ​​ത​​നാ​​സെ (45), ജ​​സ്റ്റി​​ൻ ഗ്രീ​​വ്സ് (43) എ​​ന്നി​​വ​​രും ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു.

Latest News

Up